മുഖ്യമന്ത്രിയുടെ രാജി: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കണയന്നൂർ താലൂക്ക് ഓഫിസ്​ മാർച്ചിൽ സംഘർഷം. ഡി.സി.സി ഓഫിസിൽനിന്ന് ബിരിയാണി ചെമ്പിൽ നിറച്ച പ്രതീകാത്മക സ്വർണ ബിസ്കറ്റുകളുമായാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി അധ്യക്ഷത വഹിച്ചു. ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ഭാരവാഹികളായ ദീപക് ജോയ്, ആബിദ് അലി, അഫ്സൽ നമ്പ്യാരത്ത്‌, പി. ലിന്‍റോ, മുഹമ്മദ് റഫീഖ്​, അരുൺകുമാർ, ജില്ല ഭാരവാഹികളായ അബ്ദുൽ റഷീദ്, ഷാൻ മുഹമ്മദ്, ഷംസു തലക്കോട്ടിൽ, റിയാസ് താമരപ്പിള്ളി, ദിലീപ് ടി. നായർ, എം.എ. ഹാരിസ്​, അജിത് വരയിലാൻ, റോജിൻ ദേവസി, എ.കെ. ദനേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷത്തിൽ ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി, ജില്ല സെക്രട്ടറി ദിലീപ് ടി. നായർ, അജ്മൽ ഖാൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.