തുടർ വിദ്യാഭ്യാസ പരിപാടിയും ശിൽപശാലയും

കോതമംഗലം: മാർ ബസേലിയോസ് ഡെന്‍റൽ കോളജിലെ പ്രൊസ്തോഡോണ്ടിക്സ് വിഭാഗവും ഇന്ത്യൻ പ്രോസ്തോഡോണ്ടിക്സ് സൊസൈറ്റിയും സംയുക്തമായി രണ്ടു ദിവസം തുടർച്ചയായി തുടർ വിദ്യാഭ്യാസ പരിപാടിയും ശില്പശാലയും സംഘടിപ്പിച്ചു. പ്രഫ. ഡോ. ദേവിപ്രസാദ് ന്യൂജി പരിപാടിക്ക് നേതൃത്വം നൽകി. നൂറോളം ബിരുദാനന്തര വിദ്യാർഥികൾ പ​ങ്കെട​ുത്തു. അസോസിയേഷൻ സെക്രട്ടറി സി.ഐ. ബേബി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. ബൈജു പോൾ കുര്യൻ, ഇന്ത്യൻ പ്രൊസ്തോഡോണ്ടിക്സ് സൊസൈറ്റി ഭാരവാഹികളായ പ്രഫ. ഡോ. കെ.പി. ചെറിയാൻ, പ്രഫ. ഡോ. പി.എൽ. രൂപേഷ്, പ്രഫ. ഡോ. മിനു രാജു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.