കൊച്ചി: മുതിർന്ന പൗരന്മാരോട് കോടതികൾ പോലും പ്രത്യേക പരിഗണന നൽകുമ്പോൾ, അവരെ അവഗണിക്കുന്ന സമീപനമാണ് റെയിൽവേയും കേന്ദ്ര സർക്കാറും നടപ്പാക്കുന്നതെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. മുതിർന്ന പൗരന്മാർക്കുള്ള യാത്ര ആനുകൂല്യങ്ങൾ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി ജൂൺ ആറിന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. പെൻഷൻകാരോടുള്ള പിണറായി സർക്കാറിന്റെ അവഗണനക്കെതിരെ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള കടുത്ത സമര പരിപാടികളുമായി കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി മുന്നോട്ടു പോകുമെന്ന് പ്രസിഡന്‍റ് അഡ്വ. കെ.ആർ. കുറുപ്പ് പറഞ്ഞു. എറണാകുളത്ത് ശിക്ഷക് സദനിൽ നടന്ന സംസ്ഥാന കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, ട്രഷറർ രാജൻ കുരുക്കൾ, ജി. പരമേശ്വരൻ നായർ, കെ.ആർ. ജയറാം, കെ.വി. മുരളി, ടി. കരുണാകരൻ മാസ്റ്റർ, പി. ഗോപാലകൃഷ്ണൻ നായർ, ജെ. ബാബു രാജേന്ദ്രൻ നായർ, നാദിറ സുരേഷ്, നസീം ബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.