ഹൈകോടതി വിധി തിരിച്ചടിയല്ല -വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നടത്തിപ്പിനായി നിയമപ്രകാരമുള്ള സ്കീം രൂപവത്കരിക്കണമെന്ന കീഴ്​കോടതിവിധി ശരിവെച്ച ഹൈകോടതി വിധി തിരിച്ചടിയല്ലെന്ന്​ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിരിച്ചുവിടാതെ പുതിയ നിയമം വരുന്നതുവരെ നിലവിലുള്ളവർ ഇരുന്നോട്ടെയെന്നാണ് കോടതി പറഞ്ഞത്. സത്യത്തിൽ കോടതി എന്നെ താലോലിക്കുകയാണ് ചെയ്തത്. എന്നാൽ, മാധ്യമങ്ങൾ വെള്ളാപ്പള്ളിക്ക് തിരിച്ചടിയെന്നാണ് പറഞ്ഞത്. എനിക്ക് ഒരു തിരിച്ചടിയുമുണ്ടായിട്ടില്ല. സത്യം നേരേ പറയണം. കോടതി ഇടപെടലിൽ പുതിയ സ്കീമുണ്ടാക്കാൻ 12 കൊല്ലം വരെ എടുത്ത ചരിത്രമുണ്ട്. അതുപോലെയാകുമോ ഇതെന്ന് എനിക്കിപ്പോൾ പറയാനാകില്ല. എങ്കിലും, ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗത്തെ ആർക്കും തകർക്കാനാകില്ല. എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗ നിലപാടിൽ മാറ്റമില്ല. നിയമനങ്ങൾ പി.എസ്.സി അല്ലെങ്കിൽ മറ്റ് ഏജൻസിയെ ഉപയോഗിച്ച്​ നടത്തണ​മെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.