കാക്കനാട്: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. കളമശ്ശേരി എച്ച്.എം.ടി കോളനി അരിമ്പാറ വീട്ടിൽ ഷിബു (48), കണ്ണൂർ കേളകം സ്വദേശി അബ്ദുൽ റഹ്മാൻ (36) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ബന്ധമുള്ളവരാണ് ഇരുവരും. ഇതോടെ കേസിൽ അറസ്റ്റിലായവർ നാലായി. സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും അതിന് കമന്‍റ് ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഇരുവരെയും പിടികൂടിയത്. സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പരാതി നൽകുകയായിരുന്നു. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഷിബുവിനെയും അബ്ദുറഹ്മാനെയും കാക്കനാട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. പാലക്കാട് സ്വദേശികളായ അബ്ദുൽ റഷീദ്, ശിവദാസൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിച്ചെങ്കിലും തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഫോട്ടോ മെയിലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.