ഏറ്റവുമധികം വോട്ട്​ നൽകുന്ന ബൂത്ത്​ കമ്മിറ്റിക്ക്​ സമ്മാനം: ഹരജി ഹൈകോടതി തള്ളി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്​ ഏറ്റവുമധികം ഭൂരിപക്ഷം നൽകുന്ന ബൂത്ത്​ കമ്മിറ്റിക്ക്​ പണം വാഗ്ദാനം ചെയ്ത നടപടി ചോദ്യം ചെയ്​ത ഹരജി ഹൈകോടതി തള്ളി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആർട്‌സ് സൊസൈറ്റിയുടെ പേരിൽ 25,001 രൂപയുടെ സമ്മാനത്തുക വാഗ്ദാനം ചെയ്ത്​ പ്രചരിച്ച സമൂഹമാധ്യമ പോസ്റ്റ്​ ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ സ്ഥാനാർഥിയായ ബോസ്‌കോ ലൂയിസ് നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ എൻ. നഗരേഷ്​ തള്ളിയത്​. സമ്മാനത്തുക പ്രഖ്യാപിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ, തെരഞ്ഞെടുപ്പ്​ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും പൂർത്തിയായശേഷം ഹരജിക്കാരന് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.