വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ആഹ്വാനം​ ജനാധിപത്യ വിരുദ്ധം -എൽ.ഡി.എഫ്

കൊച്ചി: ഇടത്​ സ്ഥാനാർഥിക്കെതിരായ വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ആഹ്വാനം​ ജനാധിപത്യ വിരുദ്ധ നടപടിയെന്ന്​ എൽ.ഡി.എഫ്​. അശ്ലീല ദൃശ്യം പ്രചരിപ്പിച്ച സംഭവത്തോട്​ പ്രതിപക്ഷ നേതാവ്​ നടത്തിയ പ്രതികരണം മലയാളികളെ​ ഞെട്ടിച്ചതായി മന്ത്രി പി. രാജീവ്​, സി.പി.എം സെക്രട്ടേറിയറ്റംഗം എൻ. സ്വരാജ്​ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ദൃശ്യം കിട്ടിയാൽ ആരാണ്​ പ്രചരിപ്പിക്കാത്ത​ത്​ എന്നാണ്​ വി.ഡി. സതീശൻ ചോദിച്ചത്​. മലയാളി സമൂഹത്തെ മോശമായി ചിത്രീകരിച്ച സതീശൻ ഈ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന്​​ തെളിയിച്ചിരിക്കുകയാണ്​​. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ ക്രിമിനൽ കുറ്റമാണ്​. എന്നാൽ, സ്ഥാനാർഥിക്കെതിരെ ദൃശ്യം പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത നടപടി സൈബർ കുറ്റം മാത്രമല്ല, ജനാധിപത്യ വിരുദ്ധ നടപടിയുമാണ്​. എ.​ഐ.സി.സി അംഗം സിമി റോസ്​ബെൽ ജോൺ അടക്കം സതീശന്‍റെ നടപടിയെ അപലപിച്ചിട്ടുണ്ടെന്നും രാജീവും സ്വരാജും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.