കുഞ്ഞിന്‍റെ മുഖത്തടിച്ച ആയ അറസ്റ്റിൽ (പടം)

(പടം) ചോറ്റാനിക്കര (​കൊച്ചി): 10 മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ പരിചരിക്കാനെത്തിയ സ്ത്രീ അറസ്റ്റിൽ. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യുവാണ്​ (48) പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണ് ഇവർ അടിച്ചത്. 21നാണ്​ കേസിനാസ്പദമായ സംഭവം. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ നിരീക്ഷണ കാമറയിൽ​ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞുവിട്ടിരുന്നു. എന്നാൽ, കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയ ശേഷം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയത്. കർണപുടത്തിനു പരിക്കേറ്റിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. EC-TPRA-1 Arrest അറസ്റ്റിലായ സാലി മാത്യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.