കൊച്ചി തുറമുഖ ദിനാചരണം

മട്ടാഞ്ചേരി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൻ ഡോ. എം. ബീന അധ്യക്ഷത വഹിച്ചു. തുറമുഖത്ത് ആദ്യ കപ്പലടുത്തതിന്‍റെ 94ാമത് വാർഷിക ദിനമായിരുന്നു വ്യാഴാഴ്ച. 1928 മേയ് 26നാണ് എസ്.എസ് പത്മ എന്ന കപ്പൽ കൊച്ചി തുറമുഖത്തേക്ക് പ്രവേശിച്ചത്. കസ്റ്റംസ് കമീഷണർ പി.കെ. മുഹമ്മദ് യൂസഫ്, കൊച്ചി നേവൽ ഓഫിസർ കമാൻഡർ രാജേഷ് കുമാർ യാദവ് എന്നിവർ മുഖ്യാതിഥികളായി. ഡെ. കൺസർവേറ്റർ ക്യാപ്റ്റൻ ജോസഫ് ജെ. ആലപ്പാട്ട്, ഫിനാൻഷ്യൽ അഡ്വൈസർ എസ്.കെ. സാഹു, ചീഫ് എൻജിനീയർ പാരിറ്റോഷ് ബാല, ചീഫ് മെക്കാനിക്കൽ എൻജിനീയർ വി. തുറൈ പാണ്ഡ്യൻ, സെക്രട്ടറി പ്രേമ കുമാരി, ജിമ്മി ജോർജ്, ഡോ. കെ.ഐ. മുത്തുക്കോയ, നീരജ് കുമാർ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി കവരത്തി എന്ന കപ്പലിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരമൊരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.