blurb രണ്ടുപേർ അറസ്റ്റിൽ കുമളി: സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടർന്ന് പൊള്ളലേറ്റ കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു. തേനി ജില്ലയിലെ ഗുഢല്ലൂരിൽ അരുൺ പാണ്ഡ്യന്‍റെ ഭാര്യ ശിവപ്രിയയാണ് (21) മരിച്ചത്. നേരത്തേ മകൻ യാഗിദ് (ഒന്ന്) മരിച്ചിരുന്നു. കഴിഞ്ഞ 17നാണ് അമ്മക്കും കുഞ്ഞിനും പൊള്ളലേറ്റത്. സ്ത്രീധനം ചോദിച്ചുണ്ടായ വഴക്കിനെ തുടർന്ന് ശിവപ്രിയയുടെ ഭർതൃപിതാവ് പെരിയ കറുപ്പൻ (53) ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ടരവർഷം മുമ്പാണ് ശിവപ്രിയയും അരുൺ പാണ്ഡ്യനും തമ്മിലുള്ള വിവാഹം നടന്നത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ശിവപ്രിയ വ്യാഴാഴ്ചയാണ് മരിച്ചത്. തേനി ആർ.ഡി.ഒ കൗസല്യയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റഡിയിലെടുത്ത പെരിയ കറുപ്പൻ, മകൻ അരുൺ പാണ്ഡ്യൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ......... cap: പൊള്ളലേറ്റ് മരിച്ച അമ്മയും കുഞ്ഞും ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.