കോട്ടപ്പടി -വിരിപ്പക്കാട്ടുചിറ റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു

കോതമംഗലം: കോട്ടപ്പടി -വിരിപ്പക്കാട്ടുചിറ റോഡിന്‍റെ സംരക്ഷണഭിത്തി നിർമാണം അശാസ്ത്രീയമെന്ന് പരാതി. സംരക്ഷണഭിത്തി ഇടിഞ്ഞു. കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ടുചിറയില്‍ കൃഷിഭവനിലേക്ക് പോകുന്ന റോഡിന്‍റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. 2019ലാണ് ഇത് നിർമിച്ചത്. റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. റോഡിന്‍റെ സംരക്ഷണഭിത്തിയുടെ പലഭാഗങ്ങളും തകര്‍ച്ചയിലാണ്. സിമന്‍റ് ഉപയോഗിക്കാതെ കാട്ടുകല്ല് ഉപയോഗിച്ചാണ് നിർമാണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സംരക്ഷണഭിത്തി നിർമിക്കുന്ന സമയത്തുതന്നെ നാട്ടുകാർ പരാതി പറഞ്ഞെങ്കിലും കോൺട്രാക്ടർ അത് മുഖവില​യ്ക്കെടുത്തില്ലെന്ന് കോട്ടപ്പടി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. വേണു പറഞ്ഞു. കഴിഞ്ഞ ദിവസം റോഡരികില്‍ ഒരു യാത്രക്കാരന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ വെച്ചതും ആ ഭാഗം അപ്പാടെ ഇടിഞ്ഞുതാഴ്ന്നു. യാത്രക്കാരനും അപകടംപറ്റി. നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.