കൊച്ചി: ഗവ. ആർട്സ് ആൻഡ് സയന്‍സ് കോളജ് വൈപ്പിനിൽ 2022-23 അധ്യയനവർഷത്തിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. എറണാകുളം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗെസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ vypingc@gmail.com എന്ന ഇ-മെയിലിൽ മേയ് 31ന് മുമ്പ് ലഭിക്കണം. കോമേഴ്സ് അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10നും കമ്പ്യൂട്ടർ സയന്‍സ്, മലയാളം അഭിമുഖം മൂന്നിന് രാവിലെ 10നും സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി അഭിമുഖം മൂന്നിന് രാവിലെ 11.30നും ഇംഗ്ലീഷ് അഭിമുഖം ആറിന് രാവിലെ 10നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.