ചങ്ങനാശ്ശേരി: മണർകാട്-പെരുന്തുരുത്തി ബൈപാസിൽ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് അപകടവളവായ ഡീലക്സ് പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചങ്ങനാശ്ശേരി മാമ്മൂട് നടയ്ക്കപ്പാടം കരിനാട്ട് വീട്ടിൽ ജോൺസൺ വർഗീസിന്‍റെ (ബിജു) മകൻ റോൺ ജോൺസനാണ് (18 ) മരിച്ചത്. കുറുമ്പനാടം സൻെറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം. കോട്ടയം-തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി ഇടിച്ചത്. അപകടത്തെ തുടർന്ന് ബൈക്കും ഓടിച്ചിരുന്ന യുവാവും ബസിനടിയിലേക്ക് പോയി. നാട്ടുകാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കപ്പാടത്ത് വീട്ടിലും റോൺ പഠിച്ച കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനുവെക്കും. സംഭവത്തിൽ കേസ് എടുത്ത തൃക്കൊടിത്താനം പൊലീസ് ബസ് പിടിച്ചെടുത്തു. പുലർച്ച തിരക്കില്ലാത്ത റോഡിലെ അമിത വേഗമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാതാവ്: സോണിയ ജോൺസൺ. സഹോദരി: റിച്ച ജോൺസൺ. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കുറിച്ചി ചർച്ച് ഓഫ് ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.