ബൈക്ക്​ അപകടത്തിൽ യുവാവ് മരിച്ചു

ചാരുംമൂട്: . താമരക്കുളം തെക്കേമുറി ചിറ്റുവിള തെക്ക് അമീർ-ഷാമില ദമ്പതികളുടെ മകൻ അജ്മലാണ്​ (24) മരിച്ചത്. താമരക്കുളം താലൂക്കിന് തെക്ക് വീടിനു സമീപത്ത്​ പാലവിളമുക്കിലെ വളവിൽ അജ്മൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അയൽവാസികൾ അജ്മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്ക്​ ഗുരുതരമായി പരിക്കേറ്റിരുന്നു. സഹോദരി: അജീന. ഫോട്ടോ: അജ്മൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.