ഫോർട്ട്കൊച്ചി: കടപ്പുറത്തെ അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്തുതുടങ്ങി. ലൈസൻസ് ഇല്ലാത്തതും കൂടുതൽ കയേറ്റങ്ങൾ നടത്തിയവയുമാണ് നീക്കിയത്. പെട്ടിക്കടകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്താണ് നീക്കം ചെയ്തത്. കോടതിയിൽനിന്നുള്ള അമിക്കസ്ക്യൂറിയുടെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുമാറ്റൽ. ഒരു പെട്ടിക്കടയുടെ ലൈസൻസിൻെറ മറവിൽ മൂന്ന് കടകൾ വരെ കണ്ടെത്തിയതും നീക്കം ചെയ്തു. നഗരസഭ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. അതേസമയം, നഗരസഭ ലൈസൻസ് അനുവദിച്ച കടകളിൽ പലതിനും സർട്ടിഫിക്കറ്റ് ഇതുവരെ കൈവശം ലഭിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. ചിത്രം:jcb മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അനധികൃത പെട്ടിക്കടകൾ തകർത്ത് നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.