എടവനക്കാട്: എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളില്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍ക്കായി ആരംഭിച്ചു. എട്ട്, ഒമ്പത് ക്ലാസില്‍ പഠിക്കുന്ന കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നിയമാവബോധത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എസ്.എച്ച്.ഒ രാജന്‍ കെ. അരമന പറഞ്ഞു. ഹെഡ്മിസ്ട്രസ് സി. രത്‌നകല പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ് ആന്‍റണി സാബു അധ്യക്ഷത വഹിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ഞാറക്കല്‍ എസ്.ഐ എ.കെ. സുധീര്‍ പദ്ധതി വിശദീകരിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍. തങ്കരാജ്, പഞ്ചായത്ത് അംഗം കെ.ജെ. ആല്‍ബി, റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ഇ.എം. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.