കടലാസ്​ വില വർധനക്കെതിരെ നാളെ കലക്ടറേറ്റ്​ ​ധർണ

കൊച്ചി: കടലാസ്​ വില വർധനക്കെതിരെ കേര​ള പ്രിന്റേഴ്​സ്​ അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 19ന്​ പ്രകടനവും ധർണയും സംഘടിപ്പിക്കും. എറണാകുളം കലക്ടറേറ്റിന്​ മുന്നിൽ നടക്കുന്ന​ പരിപാടി അഡ്വ. എ. ജയശങ്കർ ഉദ്​ഘാടനം ചെയ്യും. ആറു മാസത്തിനിടെ പേപ്പറിന്​ 50​ ശതമാനത്തിലേറെ വില വർധനയാണുണ്ടായത്.​ ന്യൂസ്​പ്രന്‍റ്​ വില ഇരട്ടിയായി. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. അതേസമയം, വെള്ളൂരിലെ എച്ച്​.എൻ.എൽ​ സർക്കാർ ഏറ്റെടുത്തത്​ ആശാവഹമാ​ണെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ ബിനു പോൾ, സെക്രട്ടറി അനിൽ ഞാളുമഠം, ട്രഷറർ എ.ആർ. മനോജ്​കുമാർ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.