ഓൺലൈൻ അധ്യാപക പരിശീലനം

കൊച്ചി: ഇന്ത്യയിലെ അധ്യാപകർക്കായി ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാല തുടർ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഓൺലൈൻ അധ്യാപക പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപനത്തിന് ഉപകരിക്കുന്ന ഫൗണ്ടേഷൻ ഇൻ ഏർളി ചൈൽഡ്ഹുഡ് എജുക്കേഷൻ ആൻഡ് കെയർ എന്ന അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ യോഗ്യതയുടെ പഠന കാലാവധി നാല് ആഴ്ചയാണ്. ജൂൺ ആറ്​ വരെ അപേക്ഷിക്കാം. അധ്യാപകർക്കും അവസാന വർഷ ബി.എഡ്, എം.എഡ്, ടി.ടി.സി വിദ്യാർഥികൾക്കും മുൻഗണന. പഠനപദ്ധതിക്ക് മുന്നോടിയായി ഹെൽസിങ്കി സർവകലാശാലയിലെ പ്രഫസർ ജോണ കങ്ങാസ് നയിക്കുന്ന വെബിനാറും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://hy.venturevillage.world/foundations-of-ecec-stem-course/, 9745330111.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.