ഉപതെരഞ്ഞെടുപ്പ്: കൂടുതൽ പോളിങ്​ ഇളമനത്തോപ്പിൽ, കുറവ്​ എറണാകുളം സൗത്തിൽ

ഉപതെരഞ്ഞെടുപ്പ്: കൂടുതൽ പോളിങ്​ ഇളമനത്തോപ്പിൽ, കുറവ്​ എറണാകുളം സൗത്തിൽ കൊച്ചി: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൂടുതൽ പോളിങ്​ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 11ആം വാർഡിൽ ( ഇളമനത്തോപ്പ്). 88.24 ശതമാനം പേരാണ്​ ഇവിടെ വോട്ടുചെയ്തത്​. കൊച്ചി കോർപറേഷനിലെ 62ആം ഡിവിഷനിലാണ്​ (എറണാകുളം സൗത്ത്) ഏറ്റവും കുറവുപേർ വോട്ട് ചെയ്തത്. ഇവിടെ 47.6 ശതമാനംപേർ മാത്രമേ സമ്മതിദാന അവകാശം വിനിയോഗിച്ചുള്ളൂ. കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ നഗരസഭ​, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ആറ് വാർഡുകളിലാണ്​ തെരഞ്ഞെടുപ്പ് നടന്നത്. കൊച്ചി കോർപറേഷനിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം 80 ശതമാനത്തിലധികംപേർ വോട്ടുചെയ്തു. തൃപ്പൂണിത്തുറ നഗരസഭയിലെ 46ആം വാർഡിൽ (പിഷാരികോവിൽ) 84.24 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡായ വെമ്പിള്ളിയിൽ 86.15 ശതമാനം, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാംവാർഡ് മൈലൂരിൽ 85.74 ശതമാനം, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 17ആം വാർഡായ അത്താണി ടൗണിൽ 83.78 ശതമാനം എന്നിങ്ങനെയാണ് പോളിങ്​ നടന്നത്. വോട്ടെണ്ണൽ ബുധനാഴ്ച അതത് പഞ്ചായത്ത്, നഗരസഭ ഓഫിസുകളിൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചി കോർപറേഷൻ വോട്ടെടുപ്പ്​ നടന്ന എസ്​.ആർ.വി എൽ.പി സ്കൂളിൽ യു.ഡി.എഫ്​, എൽ.ഡി.എഫ്​ പ്രവർത്തകർ തമ്മിൽ നേരിയതോതിൽ തർക്കം ഉടലെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.