കൊച്ചി: ലോകത്തെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി ലുലു ഫുഡ് കാര്‍ണിവല്‍ 2022ന് കൊച്ചി ലുലുമാളില്‍ തുടക്കം. ലുലു ഹൈപ്പർ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫുഡ് കാര്‍ണിവല്‍ നടൻ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. മാളിലെ ഫുഡ് കോര്‍ട്ടിലാണ് കാര്‍ണിവല്‍. ബര്‍ഗറുകളടക്കം അമേരിക്കയുടെ വ്യത്യസ്ത ഡിഷുകള്‍, സ്വാദൂറുന്ന ഇറ്റാലിയന്‍ വിഭവങ്ങള്‍, തായ്ലന്‍ഡിന്റെ സ്പൈസി ഫുഡ്, ഈജിപ്ഷ്യന്‍, ലെബനീസ്, ഇറാനിയന്‍ രുചികൾ എന്നിവ കാര്‍ണിവലിലുണ്ട്. ഇന്ത്യന്‍ രുചിവിഭവങ്ങളും ഒട്ടും കുറവല്ല. 22ന് അവസാനിക്കും. സിനിമ താരങ്ങളായ അദിതി രവി, മുക്ത, സംവിധായകൻ എം. പദ്മകുമാർ, കേര സ്വാദ് മാനേജിങ് പാർട്ണർ കെ.എച്ച്. നൗഷാദ്, ലുലു റീട്ടെയിൽ ബയിങ് ഹെഡ് ദാസ് ദാമോദരൻ, ജനറൽ മാനേജർ സുധീഷ് നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോ പൈനേടത്ത്, സെൻട്രൽ ബയർ സനീഷ്, ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ് എന്നിവർ പങ്കെടുത്തു. er lulu -ലുലു ഫുഡ് കാർണിവലിന്‍റെ ഉദ്ഘാടനം നടൻ അനൂപ് മേനോൻ കേക്ക് മുറിച്ച് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.