പറവൂരിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു

പറവൂർ: കാറ്റിലും മഴയിലും മരങ്ങൾ വീണ്​ മേഖലയിൽ പലയിടത്തും നാശനഷ്ടം. നഗരസഭ ഒന്നാം വാർഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം പി.ഡബ്ല്യു.ഡി പുറമ്പോക്ക് ഭൂമിയിൽ നിന്ന മരം മറിഞ്ഞ്​ ആലപ്പാട്ട് വർഗീസി‍ൻെറ ഗേറ്റി‍ൻെറ മേൽക്കൂരയിലേക്ക് വീണു. പ്രദേശത്തെ മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മരം റോഡിന് കുറുകെ വീണതിനാൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുമ്പ്​ രണ്ട് തവണ ഇതുപോലെ മരം മറിഞ്ഞുവീണ് പ്രദേശവാസിയായ കാഞ്ഞിരക്കാട്ട് കൊച്ചുവർക്കിയുടെ വീടി‍ൻെറ മതിൽ തകർന്നതാണ്. കഴിഞ്ഞ ജൂൺ മുതൽ പലതവണ നഗരസഭയിൽനിന്ന് രേഖാമൂലം പി.ഡബ്ല്യു.ഡി ഓഫിസിൽ പരാതി നൽകിയിട്ടും അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയുണ്ടായില്ല. ചിറ്റാറ്റുകര പഞ്ചായത്ത് 7ാം വാർഡിൽ താന്നിപ്പാടത്ത് കളപ്പുരക്കൽ കെ.കെ. സുലോചനയുടെ വീടിനു മുകളിലും മരം വീണു. ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് സംഭവം. വീടി‍ൻെറ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു. EA PVR paravuril kaatil 3 പറവൂർ വൃന്ദാവൻ റോഡിന് സമീപം ആലപ്പാട്ട് വർഗീസിന്റെ വീടിന്റെ ഗേറ്റിന്റെ മേൽക്കൂരയിലേക്ക് മരം വീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.