ആലുവ നഗരം വെള്ളക്കെട്ടിൽ മുങ്ങി

ആലുവ: കനത്ത മഴയിൽ . ശനിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയെ തുടർന്ന് 20ലധികം കടകളിലാണ് വെള്ളം കയറിയത്. റോഡുകൾ നിറഞ്ഞുകവിഞ്ഞ് കടകളിലേക്ക് വെള്ളം കയറുകയായിരുന്നു. സ്വകാര്യ ബസ്​സ്റ്റാൻഡ്, അൻവർ ഹോസ്പിറ്റൽ റോഡ്, ഗ്രാൻഡ് കവല, പങ്കജം കവല, സംഗീത സഭ റോഡ്, ശാന്തി നഗർ, ബൈപാസിലെ അടിപ്പാതകൾ, ബൈപാസ് കവലയിൽ മെട്രോ സ്റ്റേഷൻ പരിസരം, ബൈപാസ് സർവിസ് റോഡുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ട് അനുഭവപ്പെട്ടത്. ഈ മേഖലകളിൽ കടകളിലും വീടുകളിലും വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായി. ശാന്തി നഗറിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. ഏഴടി വീതിയിലുള്ള ആലുവയിലെ ഏറ്റവും വലിയ കാനയായ ഗുഡ്സ് ഷെഡ് കാന പാലസ് റോഡിൽ എത്തുമ്പോൾ വീതി വളരെ കുറവാണ്. ഇവിടെനിന്ന് മലിനജല സംസ്കരണ പ്ലാന്‍റിലേക്ക്​ പോകുന്നത് രണ്ടടി വീതിയുള്ള കാനയിലൂടെയാണ്. റെയിൽവേ സ്റ്റേഷൻ മുതലുള്ള മാലിന്യം മുഴുവൻ കാനയുടെ ഈ ഭാഗത്ത് വന്നടിയുന്നതോടെ മഴവെള്ളം പോകാതെ പ്രദേശം മുഴുവൻ വെള്ളക്കെട്ടിലാവുകയാണ്. അടിയന്തരമായി ഈ കാന വലുതാക്കി പണിയാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാലവർഷത്തിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും. ബൈപാസിൽ അടിപ്പാതകളും സർവിസ് റോഡും വെള്ളക്കെട്ടിലാകുന്നത് പതിവ് കാഴ്ചയാണ്. സ്വകാര്യ ബസ്​സ്റ്റാൻഡിന് എതിർവശത്തും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. നഗരസഭ ബസ്​സ്റ്റാൻഡിനെ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്‌ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയായ അൻവർ ആശുപത്രി റോഡും സമീപ റോഡുകളും വെള്ളത്തിൽ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. മാർക്കറ്റ് റോഡിൽ ലക്ഷങ്ങൾ ചെലവാക്കി കുറച്ചുനാൾ മുമ്പാണ് കാനകൾ പുതുക്കിപ്പണിതത്. ക്യാപ്ഷൻ ea yas1 rain mkt road ആലുവ മാർക്കറ്റ് റോഡിൽ പ്രൈവറ്റ് ബസ്​സ്റ്റാൻഡ്​​ പരിസരത്തുണ്ടായ വെള്ളക്കെട്ട് ea yas1 rain shanthi nagar ആലുവ ശാന്തിനഗർ ഭാഗത്തെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.