യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

മൂവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വൈക്കം കുലശേഖരമംഗലം മറവൻതുരുത്ത് നികർത്തിൽ വീട്ടിൽ അനൂപിനെയാണ് (36) അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന്​ ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് അനൂപും മറ്റ് അഞ്ചുപേരും ചേർന്ന് കലൂരിൽനിന്ന്​ തട്ടിക്കൊണ്ടുപോയി വൈക്കത്തുള്ള ഹോട്ടലിൽ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതികളിൽ ഒരാളിൽനിന്നും വാങ്ങിയ 10 ലക്ഷം രൂപ തിരികെ കൊടുക്കാൻ താമസം നേരിട്ടതിലുള്ള വിരോധത്തിലായിരുന്നു തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം യുവാവ് വാടകക്ക്​ താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമക്ക്​ വാടകക്ക്​ നൽകുന്ന ഒരുകോടി രൂപയോളം വിലവരുന്ന ഉപകരണങ്ങൾ കാറിൽ കയറ്റിക്കൊണ്ട് പോകുകയും ഭാര്യയെയും മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തതായും പറയുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍ൻെറ നേതൃത്വത്തിൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ ശശികുമാർ, വി.കെ. എൽദോസ്, എ.എസ്.ഐമാരായ സി.എം. രാജേഷ്, സുനിൽ സാമുവൽ, പി.എസ്. ജോജി, പി.സി. ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ചിത്രം. EM muvattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.