യാക്കോബായ സൺ‌ഡേ സ്കൂൾ അസോ. ശതാബ്ദി സമ്മേളനം സമാപിച്ചു

കോതമംഗലം: യാക്കോബായ സൺഡേ സ്കൂൾ അസോസിയേഷ‍‍ൻെറ ശതാബ്‌ദി സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു. ശതാബ്ദി സമ്മേളനത്തിന്​ തുടക്കംകുറിച്ച് ഹൈറേഞ്ച് മേഖലയിലെ നെടുങ്കണ്ടത്തുനിന്ന്​ എത്തിയ പതാക ഘോഷയാത്ര, പിറവം പഴയസെമിനാരിയിൽ നിന്നെത്തിയ കൊടിമര ഘോഷയാത്ര, എം.ജെ.എസ്.എസ്.എ സ്ഥാപകൻ പൗലോസ് മോർ അത്തനാസിയോസ് വലിയ തിരുമേനിയുടെ ഇടവക പള്ളിയായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് പള്ളിയിൽനിന്നെത്തിയ ഛായാചിത്ര ഘോഷയാത്ര, മുളംതുരുത്തി മാർത്തോമൻ കത്തീഡ്രലിൽനിന്നെത്തിയ ദീപശിഖ ഘോഷയാത്ര എന്നിവക്ക്​ സ്വീകരണം നൽകി. എം.ജെ.എസ്.എസ്.എ പ്രസിഡന്‍റ്​ മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. പൊതുയോഗം കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ബാവയുടെ അനുഗ്രഹ കൽപന വായച്ചതിനുശേഷം മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഒരുവർഷം നീണ്ട വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള തുക എബ്രഹാം മോർ സേവേറിയാസ് മെത്രാപ്പോലീത്ത മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിന് നൽകി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി, ആന്‍റണി ജോൺ എം.എൽ.എ, മാത്യൂസ് മോർ ഈവാനിയസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാ​പ്പോലീത്ത, ഡോ. ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സംസാരിച്ചു. EM KMGM 2 Sunday യാക്കോബായ സൺഡേ സ്കൂൾ ശതാബ്‌ദി സമ്മേളന പൊതുയോഗം മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.