മൂവാറ്റുപുഴ: നഗരത്തിൽ മത്സ്യവിൽപന കേന്ദ്രങ്ങൾ പെരുകുമ്പോഴും കോടികൾ മുടക്കി നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റ് തുറന്നുകൊടുക്കാതെ നഗരസഭ. മത്സ്യ മാർക്കറ്റ് സ്ഥിതി ചെയ്യുന്നതിന് സമീപത്തടക്കം നിരവധി വിൽപനശാലകൾ തുറക്കുമ്പോഴും നഗരസഭ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. വാടക ഇനത്തിൽ ലക്ഷങ്ങളാണ് നഷ്ടം. നിലവിൽ സ്റ്റേഡിയത്തിനു സമീപത്തുനിന്ന് മാർക്കറ്റിലേക്കുള്ള റോഡിനു പുറമെ വണ്ടിപേട്ടയിൽനിന്നും എവറസ്റ്റ് കവലയിൽനിന്നുകൂടി വഴികൾ തുറന്നാൽ മാർക്കറ്റ് കൂടുതൽ ശ്രദ്ധാകേന്ദ്രമാകും. മാർക്കറ്റിലെ സ്റ്റാളുകൾ വാടകക്ക് എടുക്കാൻ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും തുറന്നുകൊടുക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. രണ്ടുകോടി ചെലവഴിച്ച് ഏഴ് വർഷം മുമ്പ് നഗരസഭ നിർമിച്ച മാർക്കറ്റ് ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം ഒരേക്കറിലാണ് സംസ്ഥാന തീരദേശ കോർപറേഷൻെറ സഹകരണത്തോടെ ശുചിത്വപൂര്‍ണ മാര്‍ക്കറ്റ് നിർമിച്ചത്. 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ നൽകിയ തുകകൊണ്ടാണ് നിര്‍മാണം തുടങ്ങിയത്. ജോസഫ് വാഴയ്ക്കൻ എം.എൽ.എ ആയിരിക്കുമ്പോൾ ആസ്തി വികസന ഫണ്ടിൽനിന്ന് 45.33 ലക്ഷം രൂപയും കേന്ദ്രത്തിന്റെ 1.62 ലക്ഷവും ചേർത്താണു നിർമാണം പൂർത്തിയാക്കിയത്. ശീതീകരണ സംവിധാനവും ആധുനിക മാലിന്യ സംസ്കരണ സംവിധാനവും നിരവധി സ്റ്റാളുകളും ഉൾക്കൊള്ളുന്ന രണ്ടുനില കെട്ടിടമാണ് പൂര്‍ത്തിയാക്കിയത്. 2014ൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും വർഷം എട്ട് കഴിഞ്ഞിട്ടും തുറന്നുകൊടുത്തില്ല. ഇതിനിടെ രണ്ടു ഭരണസമിതികൾ മാറി വരുകയും ചെയ്തു. വർഷങ്ങളോളം അടച്ചുപൂട്ടി ഇട്ടതോടെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യന്ന മാർക്കറ്റിലെ പല ഉപകരണങ്ങളും സാമൂഹികവിരുദ്ധർ അഴിച്ചുവിറ്റു. മാർക്കറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളും ഫ്രീസറിൻെറ ഭാഗങ്ങളുമടക്കമാണ് തകർത്തുകൊണ്ടുപോയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ശീതീകരണ സംവിധാനങ്ങളെല്ലാം കഴിഞ്ഞ പ്രളയത്തിലടക്കം വെള്ളം കയറി നശിക്കുകയും ചെയ്തു. ഇതിനിടെ മാർക്കറ്റ് മുനിസിപ്പൽ സ്റ്റേഡിയത്തിൻെറ ഭാഗമാക്കാൻ നീക്കം നടന്നെങ്കിലും ഇതും ഒഴിവായതാണ് സൂചന. ചിത്രം. മത്സ്യ മാർക്കറ്റ് Em Mvpa 2 fish
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.