പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക വികസന നയം പ്രഖ്യാപിക്കണം -കെ.പി.എം.എസ്

ചേര്‍ത്തല: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക വികസന നയം പ്രഖ്യാപിക്കണമെന്നും എയ് ഡഡ്, സ്വകാര്യ, താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നും കെ.പി.എം.എസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചേര്‍ത്തല എന്‍.എസ്.എസ് യൂനിയന്‍ ഹാളില്‍ നടന്ന സമ്മേളനവും ഒരുവര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി.ഒ. രാജന്‍ അധ്യക്ഷനായി. പ്രസിഡന്റായി കെ.കെ. പുരുഷോത്തമനെയും പി.എം. വിനോദിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ. വിദ്യാധരനെ ട്രഷററായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.