ചിത്രകാരൻ കെ.കെ. വാര്യരെ അനുസ്മരിച്ചു

ആലുവ: തലമുറകളുടെ തലവര വരച്ച ചിത്രകാരനായിരുന്നു കെ.കെ. വാര്യരെന്ന് കേരള ലളിതകല അക്കാദമി മുൻ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ വൈക്കം എം.കെ. ഷിബു അഭിപ്രായപ്പെട്ടു. ചിത്രകാരനും ചിത്രകലാ അധ്യാപകനുമായിരുന്ന കെ.കെ. വാര്യർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ ആധ്യക്ഷതവഹിച്ചു. അനു നെടുവന്നൂർ, സുധീർ പണിക്കർ, ഷിബു പറവൂർ, സുരേഷ് അമ്മു ബാസ്, ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.