പറവൂർ: കനത്ത മഴയിൽ പുത്തൻവേലിക്കരയിലെ ഇളന്തിക്കര- കോഴിത്തുരുത്ത് പുഴയെ ബന്ധിപ്പിച്ച് നിർമിച്ച മണൽബണ്ട് തകർന്നു. ശനിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് ബണ്ട് തകർന്നത്. മധ്യഭാഗമാണ് ആദ്യം പൊട്ടിയത്. പെരിയാറ്റിൽനിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ 20 ലക്ഷം മുടക്കി മേജർ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമിച്ചത്. ഓരുജലം കയറുന്നത് തടയാനുള്ള ശാശ്വത പരിഹാരമായി നിർമിച്ച കണക്കൻകടവ് റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറുകളുടെ ചോർച്ച കാരണമാണ് എല്ലാ വർഷവും ഇത്ര വലിയ തുക മുടക്കി മണൽബണ്ട് കെട്ടേണ്ടിവരുന്നത്. മഴ പെയ്യുന്നതിനാൽ ബണ്ട് പൊട്ടിയതുകൊണ്ട് വലിയ പ്രശ്നം ഉണ്ടാകാനിടയില്ല. എന്നാൽ, വരുംദിവസങ്ങളിൽ മഴ മാറി നിന്നാൽ ഷട്ടറുകളുടെ വിടവിലൂടെ പെരിയാറ്റിൽനിന്നു ചാലക്കുടിയാറിൽ ഓരുജലമെത്താൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പഞ്ചായത്ത് ശുദ്ധജല ക്ഷാമത്തിലാകും. ഇത്തവണത്തെ മണൽബണ്ട് നിർമാണത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. സമയം വൈകിയാണ് ബണ്ട് കെട്ടിയത്. സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രഡ്ജർ ഉപയോഗിക്കാതെ ചെറിയ ഡ്രഡ്ജർ ഉപയോഗിച്ചതിനാൽ ബണ്ടിന് വീതി കുറവായിരുന്നു. ഉയർത്തിക്കെട്ടുന്നതിലും വശങ്ങൾ ബലപ്പെടുത്തുന്നതിലും അപാകത സംഭവിച്ചതായും ആക്ഷേപമുയർന്നിരുന്നു. പടം EA PVR kanatha mazhayil 2 കനത്ത മഴയിൽ ഇളന്തിക്കര- കോഴിത്തുരുത്ത് മണൽബണ്ട് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.