തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ലീഗ് ഭാരവാഹികളുടെ യോഗം നടത്തി

കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുസ്​ലിം ലീഗ് ജില്ല ഭാരവാഹികളുടെയും നിയോജക മണ്ഡലം നേതാക്കളുടെയും യോഗം സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷറഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ജില്ല ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, വർക്കിങ്​ പ്രസിഡന്‍റ്​ വി.ഇ. അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡന്‍റുമാരായ എൻ.വി.സി. അഹമ്മദ്, പി.കെ. ജലീൽ, പി.എം. അമീർ അലി, ടി.എം. അബ്ബാസ്, പി.കെ. മൊയ്തു, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: മുസ്​ലിം ലീഗ് ഭാരവാഹികളുടെ യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.