കാഞ്ഞിരമറ്റം: സുമനസ്സുകളുടെ സഹായത്താല്‍ കാഞ്ഞിരമറ്റം മന്ദാരത്ത് 15 ാം വാര്‍ഡില്‍ ഗീതക്കും കുട്ടികള്‍ക്കുമായി ഒരുക്കുന്ന ഭവനത്തിന്റെ തറക്കല്ലിടല്‍ അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിച്ചു. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കുഞ്ഞിക്കിളിക്കൊരു വീട്' എന്ന പദ്ധതിയിൽപെടുത്തിയാണ് വീട് നിര്‍മിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ഭര്‍ത്താവ് ചന്ദ്രബോസ് മരിച്ചതിനുശേഷം പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളും പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകനുമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു താമസം. അഞ്ചു സെന്റ് സ്ഥലത്ത് 600 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിക്കുന്നത്. എട്ടു ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഏലിയാസ് കൊളുത്താകൊട്ടില്‍, സലീം അലി, രാജു പി. നായര്‍, റീസ് പുത്തന്‍വീട്ടില്‍, കെ.ജെ. ജോസഫ്, ആര്‍. ഹരി, അബ്ദുൽ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു. EC-TPRA-2 Kunjikkili കാഞ്ഞിരമറ്റം മന്ദാരത്ത് ഗീതക്കും കുട്ടികള്‍ക്കുമായി ഒരുങ്ങുന്ന ഭവനത്തിന്റെ തറക്കല്ലിടല്‍ അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.