ഓട്ടോ ഡ്രൈവർ തീകൊളുത്തി മരിച്ചു

ചെങ്ങന്നൂർ: ഓട്ടോ ഡ്രൈവർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകര കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ജി. രാജഗോപാലാണ്​ (48 ) മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷമാണ്​ സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. കുടുംബകലഹമാണ് ആത്മഹത്യക്ക്​ കാരണമെന്ന് പൊലീസ് പറയുന്നു. എം.സി.റോഡിൽ തിരുവൻവണ്ടൂർ പ്രാവിൻകൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്​. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.