കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ജാഫര്‍ മാലിക് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ജില്ല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലും (ഡി.ഇ.ഒ.സി) എല്ലാ താലൂക്ക് ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ദുരന്തനിവാരണ അതോറിറ്റി ജീവനക്കാര്‍ക്ക് പുറമേ പൊലീസ്, ഫയര്‍ഫോഴ്‌സ്, ഗതാഗതം, ജലസേചനം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെയും ഡി.ഇ.ഒ.സിയില്‍ നിയോഗിക്കും. ദുരന്ത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യമായ വാഹനമുള്‍പ്പെടെ സജ്ജമാക്കണമെന്നും അദ്ദേഹം നിർദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, അഗ്നിരക്ഷ സേന കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ നിര്‍ദേശമുണ്ട്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടും. ജില്ലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദേശം നല്‍കുകയും ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യും. ജില്ലയിലെ നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ജലസേചന വകുപ്പിന് നിർദേശം നല്‍കി. നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വെള്ളക്കെട്ട് ഉണ്ടായാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യണം. നോഡൽ ഓഫിസർമാരെ നിയമിച്ചു കൊച്ചി: കാലവര്‍ഷ മുന്നൊരുക്കം ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്കാണ് ചുമതല. അതത് ബ്ലോക്കുകളിലെ അസി. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാരെ അസി. നോഡല്‍ ഓഫിസര്‍മാരായും നിയമിച്ചിട്ടുണ്ട്. കലക്ടറേറ്റിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം അസി. ഡെവലപ്‌മെന്റ് കമീഷണര്‍ക്കാണ് എറണാകുളം നിയോജകമണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ജാഫര്‍ മാലിക്കാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.