പട്ടിമറ്റം: ഇര്‍ഷാദുസ്സിബിയാന്‍ മദ്‌റസയിലെ പ്രവേശനാഘോഷം ജമാഅത്ത് ചീഫ് ഇമാം അബ്ദുസ്സത്താര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം കൈതക്കാട് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ടി.എ. ഇബ്‌റാഹീം, കെ.എം. വീരാക്കുട്ടി, പി.ഐ. ബഷീര്‍, പി.ഐ. അലിയാര്‍, ടി.എ. അബ്ബാസ്, അബ്ദുസ്സമദ്, അഷ്‌റഫ് ദാരിമി, ടി.എ. ഷഫീഖ് അബ്‌റാരി, എം.എം. അബദുല്‍ ഹമീദ് മൗലവി, ബഷീര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. നജീബ് മൗലവി സ്വാഗതവും സദര്‍ മുഅല്ലിം എം.കെ. അലിയാര്‍ മൗലവി നന്ദിയും പറഞ്ഞു. ദുആ മജ്ലിസിന് ചീഫ് ഇമാം അബ്ദുസ്സത്താര്‍ ബാഖവി നേതൃത്വം നല്‍കി. ഫോട്ടോ ക്യാപ്ഷൻ പട്ടിമറ്റം ഇര്‍ഷാദുസ്സിബിയാന്‍ മദ്‌റസ പ്രവേശനാഘോഷം ചീഫ് ഇമാം അബദുസ്സത്താര്‍ ബാഖവി ഉദ്ഘാടനം ചെയ്യുന്നു (em palli 3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.