കരിയര്‍ ഗൈഡന്‍സ് ക്ലാസ്​

കോതമംഗലം: എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി ക്ലാസുകളില്‍ വിജയിച്ച വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗത്ത് ഇരമല്ലൂര്‍ കാരുണ്യസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ഇമാം റഫീഖ് അലി നിസാമി ഉദ്ഘാടനം ചെയ്തു. കെ.എസ്. പരീത്കുഞ്ഞ് മാസ്റ്റര്‍ ക്ലാസ് നയിച്ചു. രക്ഷാധികാരി കെ.എ. മുഹമ്മദ് റഫീഖ്, സിറാജുദ്ദീന്‍ കാശിഫി, മുഹമ്മദ് അശ്റഫി, വി.കെ. മുഹ്​യിദ്ദീന്‍ മൗലവി, ഹസ്ബിന്‍ മുബാറക്, അസീസ് മാമോളത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍. സലാഹുദ്ദീന്‍ സ്വാഗതവും മുഹമ്മദ് പോണാക്കുടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.