പെരുമ്പാവൂര്‍: മോട്ടോര്‍ സൈക്കിള്‍ മോഷ്ടാവ് വാഹന പരിശോധനക്കിടെ പിടിയിലായി. കൂവപ്പടി ഐമുറി തൊടാപ്പറമ്പ് ഭാഗത്ത് കളമത്ത് വീട്ടില്‍ അനന്തുവിനെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ റിലയന്‍സ് മാളിന് മുന്‍വശം പകല്‍ വാഹന പരിശോധന നടത്തുന്നതിനിടെ വയറുകള്‍ മുറിച്ചനിലയിലും താക്കോല്‍ ഇല്ലാതെയും ബൈക്ക് ഓടിച്ചുവന്നപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്. അന്വേഷണത്തില്‍ ആലുവയിലെ മോട്ടോര്‍ ഡ്രൈവിങ് സ്‌കൂളിലെ ഇന്‍സ്ട്രക്ടറുടെ ബൈക്ക് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിന്‍റെ പോര്‍ച്ചില്‍നിന്ന് പ്രതി മോഷ്ടിക്കുകയായിരുന്നെന്ന് തെളിഞ്ഞു. പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം പൊലീസ് സ്‌റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് അനന്തു. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ കെ.എസ്. ബിനോയ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒ ജെയ്‌ജോ ആന്‍റണി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. em pbvr 1 Prethi Ananthu പ്രതി അനന്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.