പാട്ടും നൃത്തങ്ങളുമായി കിലുക്കാംപ്പെട്ടി സമാപിച്ചു

പെരുമ്പാവൂര്‍: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ അംഗങ്ങള്‍ക്കുവേണ്ടി അല്ലപ്ര യു.പി സ്കൂളില്‍ കിലുക്കാംപ്പെട്ടി എന്ന പേരില്‍ നടന്ന അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. വായന പൂര്‍ണിമ കോഓഡിനേറ്റര്‍ ഇ.വി. നാരായണന്‍, ബുദ്ധസംഗമം കോഓഡിനേറ്റര്‍ കാലടി എസ്. മുരളീധരന്‍, അജിത ഷാജി, സോമന്‍ കള്ളിക്കാട്ട്, ജാസ്മിന്‍ സലിം, പി.എസ്. പണിക്കര്‍ എന്നിവരുട നേതൃത്വത്തിലായിരുന്നു എഴുപതോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ചടങ്ങില്‍ മികച്ച അംഗങ്ങള്‍ക്കുള്ള പ്രതിഭ പുരസ്കാരം വിതരണം ചെയ്തു. വായന പൂര്‍ണിമ ട്രഷറര്‍ എം.എം. ഷാജഹാന്‍, സീരിയല്‍ താരം ബിജോയ് വര്‍ഗീസ്, സി.ഡി.എസ് മെംബര്‍ ഷിജി ബിജു, പ്രധാനാധ്യാപിക പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 M.B. Hameed കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ അംഗങ്ങള്‍ക്കുവേണ്ടി അല്ലപ്ര യു.പി സ്കൂളില്‍ നടന്നുവന്ന അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് പുരസ്കാരം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.