സനദ്​ ദാന സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും

എടവനക്കാട്: അല്‍-ഫിത്വ്‌റ ഇസ്​ലാമിക് പ്രീ സ്‌കൂള്‍ വിദ്യാർഥികളുടെ സനദ്​​ദാന സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും ഹിദായത്തുല്‍ ഇസ്​ലാം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.കെ. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുലത്തീഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അന്‍സാരി ഇസ്​ലാഹി മുഖ്യപ്രഭാഷണം നടത്തി. ഇ.ഐ. മൊയ്തീന്‍ മാസ്റ്റര്‍, അബ്ദുസ്സമദ് മദനി, ഇ.കെ. അനസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, വിദ്യാർഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.