​വെണ്ണലയിലെ മതവിദ്വേഷ പ്രസംഗം; ഗൂഢാലോചന അന്വേഷിക്കും -കമീഷണർ

കൊച്ചി: പി.സി. ജോർജിനെ വെണ്ണലയിലെ പരിപാടിക്ക്​ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന്​ കൊച്ചി സിറ്റി പൊലീസ്​ കമീഷണർ സി.എച്ച്. നാഗരാജു. ആവശ്യമെങ്കിൽ സംഘാടകർക്കെതിരെ കേസെടുക്കും. തിരുവനന്തപുരത്ത്​ വിദ്വേഷ പ്രസംഗം നടത്തിയതിന്​ കേസുണ്ടായിരിക്കെ ഇവിടേക്ക്​ ക്ഷണിച്ച സംഘാടകരുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന കാര്യങ്ങളും പരിശോധിക്കും. സംഭവത്തിൽ പി.സി. ജോർജിന്‍റെ അറസ്റ്റുണ്ടാകുമെന്നും എന്നാൽ, തിടുക്കമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു. ഞായറാഴ്ച വെണ്ണല ക്ഷേ​ത്രത്തിൽ ഭാഗവത സപ്​താഹ യജ്ഞത്തിന്‍റെ സമാപനത്തിലാണ്​ മുസ്​ലിംകളെ അധിക്ഷേപിച്ച്​ സംസാരിച്ചതിന്​ ജാമ്യമില്ല കുറ്റം ചുമത്തി ജോർജിനെതിരെ പാലാരിവട്ടം പൊലീസ്​ കേസെടുത്തത്​​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.