കോതമംഗലം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വായന മത്സരത്തിന്റെ ഭാഗമായി കോതമംഗലം താലൂക്കുതല കോതമംഗലം ടൗൺ യു.പി.എസിൽ നടന്നു. ഹൈസ്കൂൾ വിഭാഗം - ഒന്നാം സ്ഥാനം ദ്രൗപതി കൃഷ്ണൻ- കക്കാട്ടൂർ പബ്ലിക് ലൈബ്രറി, രണ്ടാം സ്ഥാനം ആദിൽ മുഹമ്മദ്- ദേശീയ വായനശാല പല്ലാരിമംഗലം, മൂന്നാം സ്ഥാനം അയൂബ് അനസ്- ദേശീയ വായനശാല പല്ലാരിമംഗലം, 16-21 വിഭാഗം ഒന്നാം സ്ഥാനം അഖില പ്രസാദ്- കക്കാട്ടൂർ പബ്ലിക് ലൈബ്രറി, രണ്ടാം സ്ഥാനം എം.എസ്. ഹരിഭാസ്കർ -പ്ലാച്ചേരി പബ്ലിക് ലൈബ്രറി, മൂന്നാം സ്ഥാനം -മരിയ ജെയ്സൺ താഷ്കന്റ് ലൈബ്രറി വടാശ്ശേരി. 22-40 വിഭാഗം ഒന്നാം സ്ഥാനം സി.ബി. ബബിത -യുഗദീപ്തി നെല്ലിക്കുഴി, രണ്ടാം സ്ഥാനം അഥീന സജീവ് -ടാസ്ക് ലൈബ്രറി കുട്ടമ്പുഴ, മൂന്നാം സ്ഥാനം അനു ആർ. ദാസ് -മാതിരപ്പിള്ളി ഗ്രാമീണ വായനശാല. വിജയികൾക്ക് സർട്ടിഫിക്കറ്റും 2500, 2000, 1500 എന്നീ ക്രമത്തിൽ കാഷ് അവാർഡും നൽകും. മനോജ് നാരായണൻ, കെ.ഒ. കുര്യാക്കോസ്, സി.പി. മുഹമ്മദ്, പി.ജി. വേണു, വി.വി. കുഞ്ഞപ്പൻ, വി.കെ. വിജയപ്പൻ നായർ, അന്നക്കുട്ടി കുര്യാക്കോസ്, പള്ളിയാൻ മാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.