ഗ്യാസ് വിലവര്‍ധന: വനിതകള്‍ പ്രതിഷേധിച്ചു

കോതമംഗലം: കെ.എസ്‌.കെ.ടി.യു കവളങ്ങാട് ഏരിയ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്യാസ് വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പൈങ്ങോട്ടൂര്‍ പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സോമ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പൊന്നമ്മ ഗോപി അധ്യക്ഷത വഹിച്ചു. വനിത സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീലത സജി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സൻ അഞ്ജു മാണി നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറി കെ. പി. ജയിംസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.