പറവൂർ മുനിസിപ്പൽ റിക്രിയേഷൻ സ്റ്റേഡിയത്തിലെ ഗാലറി പൊളിക്കുന്നത് വൈകുന്നു

പ​റ​വൂ​ർ: മു​നി​സി​പ്പ​ൽ റി​ക്രി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും പൊ​ളി​ക്കു​ന്ന​ത് വൈ​കു​ന്നു. ന​വീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഗാ​ല​റി നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കൗ​ൺ​സി​ൽ തീ​രു​മാ​നം സ​ർ​ക്കാ​റി​ലേ​ക്ക് അ​യ​ച്ച് അ​നു​വാ​ദം വാ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ ഗാ​ല​റി പൊ​ളി​ക്കു​ന്ന​തി​നാ​യി ലേ​ലം ചെ​യ്തു. മു​പ്പ​തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ലേ​ല​ത്തി​ൽ 5.50 ല​ക്ഷം രൂ​പ​ക്ക് ഒ​രു വ്യ​ക്തി​ക്ക് ലേ​ലം ഉ​റ​പ്പി​ച്ച് ന​ൽ​കി. ലേ​ലം ല​ഭി​ച്ച വ്യ​ക്തി തു​ക​യു​ടെ മൂ​ന്നി​ലൊ​ന്ന് ന​ഗ​ര​സ​ഭ​യി​ൽ അ​ട​ക്കാ​തെ മു​ങ്ങി​ക്ക​ള​ഞ്ഞു. ഇ​യാ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഇ​യാ​ളു​ടെ ഇ.​എം.​ഡി തു​ക ന​ഗ​ര​സ​ഭ പി​ടി​ച്ചു​വെ​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ര​ണ്ടാ​മ​തും ലേ​ലം ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും പു​ന​ർ​ലേ​ലം ചെ​യ്തു. ഈ ​ലേ​ല​ത്തി​ൽ 2,25,000 രൂ​പ​ക്ക് ആ​ലു​വ സ്വ​ദേ​ശി ഏ​റ്റെ​ടു​ത്തു. എ​ന്നാ​ൽ, ലേ​ല​ത്തു​ക കു​റ​ഞ്ഞു പോ​യ​താ​യി പ്ര​തി​പ​ക്ഷം ആ​ക്ഷേ​പം ഉ​യ​ർ​ത്തി. ഇ​തോ​ടെ ഗാ​ല​റി പൊ​ളി​ക്കു​ന്ന​തി​നാ​യി ലേ​ലം ചെ​യ്ത വ്യ​ക്തി​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ടു.

തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ന​ട​ന്ന കൗ​ൺ​സി​ലി​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം വീ​ണ്ടും ത​ർ​ക്കം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ, വി​ഷ​യം വോ​ട്ടി​നി​ട്ട് മേ​യി​ൽ ന​ട​ന്ന പു​ന​ർ​ലേ​ലം കൗ​ൺ​സി​ൽ പാ​സാ​ക്കി. അ​ടു​ത്ത ദി​വ​സം ത​ന്നെ ലേ​ലം പി​ടി​ച്ച വ്യ​ക്തി​യോ​ട് ഗാ​ല​റി പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കും. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഗാ​ല​റി​യു​ടെ സാ​മ​ഗ്രി​ക​ൾ​ക്ക് നി​ശ്ച​യി​ച്ച തു​ക 57,000 രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​തു​ക കു​റ​വാ​ണെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഗാ​ല​റി​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഈ ​തു​ക മാ​ത്ര​മേ ഈ​ടാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഏ​താ​യാ​ലും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഗാ​ല​റി പൊ​ളി​ച്ചു​നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ന് അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ത്ത് ന​ൽ​കും.

Tags:    
News Summary - demolition of paravoor municipal stadium gallary delays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.