'കെട്ടിട നമ്പർ തട്ടിപ്പ്: പ്രതികളെ സംരക്ഷിക്കുന്നത് ഇടത് ഭരണസമിതി'കോഴിക്കോട്: കോർപറേഷനിൽ നൂറുകണക്കിന് കെട്ടിടങ്ങൾക്ക് വ്യാജ നമ്പറുകൾ നൽകിയ കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് ഭരണസമിതിയാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി. അഴിമതിക്കെതിരായ പോരാട്ടത്തിന് ഏതറ്റംവരെ പോകാനും യു.ഡി.എഫ് തയാറാണ്. അഴിമതിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ആത്മാർഥമായ എല്ലാ ശ്രമങ്ങളെയും പിന്തുണക്കും.
വമ്പൻ സ്രാവുകളെ മാത്രമല്ല കൊമ്പൻ സ്രാവുകളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ അന്വേഷണ ഏജൻസിക്ക് സ്വാതന്ത്ര്യം നൽകണം. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻകോയ, പി. ഉഷാദേവി, എസ്.കെ. അബൂബക്കർ, എം.സി. സുധാമണി, കെ. നിർമല, കവിത അരുൺ, ആയിശബി പാണ്ടികശാല, കെ.പി. രാജേഷ്, ഓമന മധു, സാഹിദ സുലൈമാൻ, ഡോ. പി.എൻ. അജിത തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.