ആലപ്പുഴ: സുഹൃത്തായ യുവാവിന്റെ വീട്ടിൽ കഴിഞ്ഞുവന്ന യുവതി കൊല്ലപ്പെട്ട നിലയില്‍. ജില്ല കോടതി വാർഡിൽ തത്തംപള്ളി വെളിംപറമ്പ് വീട്ടിൽ ഷാജിയുടെ ഭാര്യ സുനിതയുടെ (44) മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് വഴിച്ചേരി വാർഡിൽ കണ്ടത്തിൽ വീട്ടിൽ രാകേഷ് (41) അറസ്റ്റിലായി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തലക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് മരിച്ചു. കുളിമുറിയിൽ തലയടിച്ച് വീണതാണെന്നാണ് സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മർദനമാണ് മരണകാരണം എന്നറിയുന്നത്.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സുനിതയും രാകേഷും ഹൗസ് ബോട്ടിൽ ജോലിചെയ്യുന്നതിനിടെ അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് രാകേഷിനോടൊപ്പം 14 വർഷമായി വീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സുനിതയെ രാകേഷ് ദേഹോപദ്രവം ഏൽപിക്കുമായിരുന്നു. മർദനത്തിലാണ് യുവതിയുടെ തലക്ക് പരിക്കേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.