ടിന്റു
Posted On
date_range Updated On
date_range ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് 12 വർഷം തടവ്
ആലപ്പുഴ: ഭാര്യയെ വെട്ടുകത്തി കൊണ്ട് കൈക്കും തലക്കും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും. തുമ്പോളി വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ ടിൻറുവിനെയാണ് (42) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി എസ്. ഭാരതി ശിക്ഷിച്ചത്. 2024 സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. 11ഉം എട്ടും വയസ്സുള്ള കുട്ടികളുടെ മുന്നിൽ വെച്ചാണ് പ്രതി ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ വലതുകൈയുടെ ചെറുവിരൽ അറ്റുപോയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.