തലവടി ഗ്രാമപഞ്ചായത്തിൽ വെള്ളം കയറിയ കണിയാംപറമ്പിൽ വീട്ടിൽനിന്ന് കിടപ്പുരോഗിയെ നെഞ്ചോളം വെള്ളത്തിലൂടെ രക്ഷാപ്രവർത്തകർ സ്ട്രെച്ചറിൽ ചുമന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു

നെഞ്ചോളം വെള്ളം; കിലോമീറ്റർ സ്ട്രെച്ചറിൽ ചുമന്ന് കിടപ്പുരോഗിയെ രക്ഷിച്ചു

തലവടി: രക്ഷാപ്രവർത്തകർ നെഞ്ചോളം വെള്ളത്തിൽ ഒരുകിലോമീറ്റർ സ്ട്രെച്ചറിൽ ചുമന്ന് കിടപ്പുരോഗിയെ രക്ഷിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ 11ാംവാർഡിൽ വെള്ളം കയറിയ കണിയാംപറമ്പിൽ വീട്ടിൽനിന്ന് കിടപ്പുരോഗിയായ വിജയമ്മയെ നെഞ്ചോളം വെള്ളത്തിലൂടെ സ്ട്രെച്ചറിൽ ചുമന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

വിജയമ്മയുടെ ദുരിതാവസ്ഥ വാർഡ് അംഗം അജിത്ത് കുമാർ പിഷാരത്ത് ആണ് തകഴി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനെ അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ തകഴി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അനൂപ്, ഡൈജു, ഷിജുമോൻ, സഞ്ജയ്, സന്നദ്ധപ്രവർത്തകരായ പ്രശാന്ത് ചന്ദ്രൻ, ശരത് രാമച്ചേരിൽ, അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

റോഡുകൾ സഞ്ചാരയോഗ്യമല്ല

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് എടത്വ-മാമ്പുഴക്കരി റോഡിലും കിടങ്ങറ വാലടി മുളയ്ക്കാംതുരുത്തി റോഡിലും വിവിധ ഭാഗങ്ങളിൽ രുക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഈ റോഡുകൾ സുരക്ഷിത ഗതാഗതത്തിന് നിലവിൽ അനുയോജ്യമല്ലെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴിയുള്ള യാത്ര ഒഴിവാക്കി ബദൽ റോഡുകൾ ഉപയോഗിക്കണം.

Tags:    
News Summary - നെഞ്ചോളം വെള്ളം; കിലോമീറ്റർ സ്ട്രെച്ചറിൽ ചുമന്ന് കിടപ്പുരോഗിയെ രക്ഷിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.