പ്ര​തി രാ​ജ്​​മോ​ഹ​നെ പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​പ്പോ​ൾ

വൃദ്ധദമ്പതികൾക്കുനേരെ മുളകുപൊടിയെറിഞ്ഞ്​ 12 പവൻ കവർന്ന കേസ്​: പ്രതി അറസ്റ്റിൽ

ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വൃ​ദ്ധ​ദ​മ്പ​തി​ക​ളെ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ്​ ആ​ക്ര​മി​ച്ച​ശേ​ഷം 12പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ലാ​യി. കാ​സ​ർ​കോ​ട്​ ഹോ​സ്ദു​ഗ് എ​ച്ചി​ക്കാ​നം ആ​ന​ന്ദാ​ശ്ര​മം ചാ​മ​ക്കു​റ്റി വീ​ട്ടി​ൽ രാ​ജ്​​മോ​ഹ​നെ​യാ​ണ്​​ (42) ആ​ണ്​ സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ​ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ല​പ്പു​ഴ വാ​ട​ക്ക​ലി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്​​റ്റേ​ഷ​നി​ലെ ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ പ്ര​തി ര​ണ്ടാ​ഴ്ച​മു​മ്പാ​ണ്​ പു​റ​ത്തി​റ​ങ്ങി​യ​ത്.

എ​റ​ണാ​കു​ള​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്​ ഒ​റ്റി​ക്ക് ന​ൽ​കി 15 ല​ക്ഷം രൂ​പ​വീ​തം ര​ണ്ടു​പേ​രെ ക​ബ​ളി​പ്പി​ച്ച കേ​സാ​യി​രു​ന്നു ഇ​ത്. കൈ​ത​വ​ന ക​ണി​യാം​കു​ളം അ​പ​ർ​ണ​യി​ൽ ക​യ​ർ​ഫെ​ഡ് മു​ൻ പ​ർ​ച്ചേ​സ് മാ​നേ​ജ​ർ കെ.​ആ​ർ.​സു​ദ​ർ​ശ​ൻ (70), ഭാ​ര്യ ര​ത്ന​കു​മാ​രി (65) എ​ന്നി​വ​രെ ആ​ക്ര​മി​ച്ചാ​ണ്​ സ്വ​ർ​ണം ക​വ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങ​പ്പോ​ഴാ​ണ്​ സു​ദ​ർ​ശ​ന​ന്റെ വീ​ടി​ന്റെ മു​ക​ൾ​നി​ല വാ​ട​ക​ക്ക്​ കൊ​ടു​ക്കാ​നു​ണ്ടെ​ന്ന പ​ര​സ്യം ഒ.​എ​ൽ.​എ​ക്സി​ൽ ശ്ര​ദ്ധി​ച്ച​ത്. ര​ണ്ടു​ദി​വ​സം​മു​മ്പ്​ സു​ദ​ർ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പ​രി​ച​യ​ക്കാ​രു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വാ​ട​ക​ക്ക്​ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ മ​ട​ങ്ങി​​പ്പോ​യി.

ഇ​തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വാ​ട​ക​ക​രാ​റു​മാ​യെ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ സു​ദ​ർ​ശ​ന​നെ​ന​യും ഭാ​ര്യ ര​ത്ന​കു​മാ​രി​യെ​യും ആ​ക്ര​മി​ച്ച​ശേ​ഷം 12 പ​വ​ൻ സ്വ​ർ​ണ​വും 5,000 രൂ​പ​യും അ​പ​ഹ​രി​ച്ച​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ സി.​സി.​ടി.​വി​യും മൊ​ബൈ​ൽ​ഫോ​ൺ ലൊ​ക്കേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ​ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11.15ന്​ ​പ്ര​തി​യു​മാ​യി സു​ദ​ർ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ​​ചെ​യ്​​തു. ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി ജി.​ബി മു​കേ​ഷ്, സൗ​ത്ത്​ സി.​ഐ വി​നീ​ഷ്, എ​സ്.​ഐ മു​ജീ​ബ് , പൊ​ലീ​സു​കാ​രാ​യ ശ്യാം, ​വി​പി​ൻ ബ​ഷീ​ർ, അ​രു​ൺ, വി.​ജി. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. 

Tags:    
News Summary - വൃദ്ധദമ്പതികൾക്കുനേരെ മുളകുപൊടിയെറിഞ്ഞ്​ 12 പവൻ കവർന്ന കേസ്​: പ്രതി അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.