ഓണത്തിരക്ക്... ആലപ്പുഴ മുല്ലക്കലിലെ തുണിക്കടയിലെ തിരക്ക്
ആലപ്പുഴ: കോവിഡിലും വെള്ളപ്പൊക്കത്തിലും രണ്ടുവർഷം നഷ്ടമായ 'ഓണവിപണി' തിരിച്ചുപിടിക്കാൻ കച്ചവടക്കാർ. സെപ്റ്റംബർ എട്ടിനാണ് തിരുവോണം. കഴിഞ്ഞ വർഷങ്ങളിലെ ഓണം കലണ്ടറിലൊതുങ്ങിയപ്പോൾ വ്യാപാരികൾക്ക് കനത്ത നഷ്ടമാണുണ്ടായത്.
വസ്ത്രശാലകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, വാഹന വിപണി, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, കുടുംബശ്രീ അടക്കമുള്ള മേഖകളിലും ഉണർവുണ്ട്. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഗൃഹോപകരണ, വാഹന വിപണികളിൽ ഓണം ഓഫറുകൾ കളംനിറയുകയാണ്. വസ്ത്രവ്യാപാര മേഖലയിൽ ഏറ്റവും പുതിയ ട്രെൻഡുകളാണുള്ളത്. ഓൺലൈൻ സൈറ്റുകളിൽ ഓഫറുകൾ ഏറെയുണ്ട്. ആഘോഷദിനങ്ങളെ വരവേൽക്കാൻ ഉപ്പേരി, ശർക്കരവരട്ടി നിർമാണ കേന്ദ്രങ്ങളും സജീവമാണ്.
ഏത്തക്കാക്കും വെളിച്ചെണ്ണക്കും വില കുതിക്കുമ്പോൾ ഉപ്പേരിയുടെ വില ഇനിയും കൂടൂം. വിൽപന ഉയർന്നതോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പല സ്ഥാപനങ്ങളിലും താൽക്കാലികമായി കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ബേക്കറിയിലും കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിലും ഉപ്പേരി, ശർക്കരവരട്ടി വിൽപനയും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.