ആലപ്പുഴ: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചതിനെ തുടർന്ന് ജില്ലയിലും പരിശോധന. ഭക്ഷ്യസുരക്ഷ വിഭാഗം മൂന്നു ഹോട്ടൽ പൂട്ടിച്ചു. ആലപ്പുഴ കലവൂർ മലബാർ ഹോട്ടൽ, വണ്ടാനം മർഹബ എന്ന ബോർമ, അരൂർ തൃപ്തി ഹോട്ടൽ എന്നിവയാണ് പൂട്ടിച്ചത്.
വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ലൈസൻസ് ഇല്ലാത്തതിന് ചെങ്ങന്നൂരിലെ വയലോരം എന്ന സ്ഥാപനവും പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ‘ഓപറേഷൻ ഹോളിഡേ’യുടെ ഭാഗമായി 22 കടയിൽ പരിശോധന നടത്തി. ആറ് സ്ഥാപനത്തിന് പിഴചുമത്താനും അഞ്ചെണ്ണം നവീകരിക്കാനും നോട്ടീസ് നൽകി.
ഡിസംബർ 20 മുതൽ ബോർമകളിലും ബേക്കറികളിലും പുതുവത്സരത്തിൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഭക്ഷണശാലകൾ, കാറ്ററിങ് യൂനിറ്റുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ച് ഒന്നും ചേർത്തല-അരൂർ, കായംകുളം-ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് സ്ക്വാഡുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.