ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ പാലസ് വാർഡ് പുത്തൻവീട്ടിൽ അജ്മൽ ഷാജിയെ (25) മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കെട്ടിടത്തിൽനിന്ന് ചാടി മരിച്ചതിെൻറ സൂചനയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
അജ്മൽ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നതിെൻറയും പിന്നീട് വീഴുന്നതിെൻറയും ചില സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറും ജനറൽ ആശുപത്രി കെട്ടിടസമുച്ചയത്തിൽ പരിശോധന നടത്തിയിരുന്നു. അതേസമയം, ആത്മഹത്യക്കുള്ള കാരണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസമായി അജ്മലിന് ഉറക്കമില്ലായിരുന്നുവെന്നും എന്തിനെയോ പേടിക്കുന്നതുപോലെ തോന്നിയെന്നും വീട്ടുകാർ പറയുന്നു.
ഞായറാഴ്ച രാവിലെയാണ് ജനറൽ ആശുപത്രിയിൽ പുതുതായി നിർമാണം നടക്കുന്ന കെട്ടിടസമുച്ചതിന് പിന്നിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുബൈയിൽ ജോലിക്കുശേഷം നാട്ടിലെത്തിയ അജ്മൽ കൈചൂണ്ടിമുക്കിലെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ആലപ്പുഴ കിഴക്കേ മഹല്ല് മുസ്ലിം ജമാഅത്ത് (മസ്താൻപള്ളി) ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.