മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ നേതൃത്വത്തില്‍ കരയിലെത്തിക്കുന്നു
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ തീരദേശ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. തൊട്ടപ്പള്ളി പണ്ഡിയൻപറമ്പിൽ ജഗദീഷിനെയാണ് (43) തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ ബോട്ടിൽ കരയിലെത്തിച്ചത്.ഇവിടെനിന്നും ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വള്ളത്തില്‍ മത്സ്യബന്ധനത്തിനിടെ ജഗദീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷന് ഓഫിസര്‍ പി. പ്രദീപിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ എം. സനൽകുമാർ അസി. സബ് ഇൻസ്പെക്ടർ കെ.എസ്. ബിജു, കോണ്‍സ്റ്റബിള്‍മാരായ ലിജുകുമാർ, ഷജീർ, അഖിൽ, കോസ്റ്റൽ വാർഡൻമാരായ നന്ദു കണ്ണൻ, വിജിത്ത്, വിനു ബാബു, ബോട്ട് ക്രൂസ് ഡോബിൻ ജിഷ്ണു എന്നിവർ ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.